മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിനിയമനത്തില്‍ യു‌പി‌എ ഇടപെട്ടെന്ന് കട്ജു

Webdunia
തിങ്കള്‍, 21 ജൂലൈ 2014 (10:27 IST)
കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിനിയമനത്തില്‍ യുപിഎ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. അഴിമതിക്കാരനായ ജഡ്ജിയെ മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 2004ലെ യുപിഎ സര്‍ക്കാര്‍ ഈ ശുപാര്‍ശ മരവിപ്പിച്ചുവെന്നും കട്ജു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കട്ജു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 
 
ജഡ്ജിയെ മാറ്റിയില്ല എന്നുമാത്രമല്ല ജഡ്ജിയുടെ സര്‍വീസ് ഒരു വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തു. പിന്നീട് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ ഈ നിയമനത്തിന് സ്ഥിര നിയമനം നല്‍കുകയും ചെയ്തതായി വെളിപ്പെടുത്തലില്‍ പ്രതിപാദിക്കുന്നു. .
 
ഡിഎംകെയുടെ മുതിര്‍ന്ന നേതാവും, കേന്ദ്രമന്ത്രിയുമായിരുന്ന ഒരാള്‍ ഈ വിഷയത്തില്‍ സജീവമായി ഇടപെട്ടു. ജഡ്ജിയെ മാറ്റിയാല്‍ യുപിഎ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കട്ജു വെളിപ്പെടുത്തി.