ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

Webdunia
ശനി, 26 ജൂലൈ 2014 (13:26 IST)
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂറില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം അക്രമാസക്തമായി. സംഘര്‍ഷത്തേ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തേ തുടര്‍ന്ന് അംബാലയുമായി ബന്ധപ്പെടുന്ന ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

പ്രദേശത്തേ ഗുരുദ്വാരയുടെ സമീപത്തായി മറ്റൊരു കെട്ടിടത്തിന്റെ പണിയുമായി ബന്ധപ്പെട്ടാണ് വാഗ്വാദം തുടങ്ങിയത്. ഇത് സംഘര്‍ഷത്തിലേക്ക് പ്പൊവുകയായിരുന്നു. തുടര്‍ന്ന് ഇരു കൂട്ടരും പരസ്പരം വെടിയുതിര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

തുടര്‍ന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു. സംഭവവുമാ‍യി ബന്ധമുള്ള പന്ത്രണ്ടോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സംഘര്‍ഷ സ്ഥിതി നിയന്ത്രണവിധേയമായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.