പൊലീസ് സഹായിച്ചിരുന്നെങ്കിൽ അവൾ ഇന്നും ജീവനോടെ കാണുമായിരുന്നു, പ്രതികളെ എത്രയും പെട്ടന്ന് തൂക്കിലേറ്റണം: ഉന്നാവോ പെൺകുട്ടിയുടെ ബന്ധുക്കൾ

ചിപ്പി പീലിപ്പോസ്
ശനി, 7 ഡിസം‌ബര്‍ 2019 (14:08 IST)
ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ. എത്രയും പെട്ടന്ന് കുറ്റവാളികൾക്ക് വധശിക്ഷ നടപ്പിലാക്കണമെന്നും കേസ് നീട്ടിക്കൊണ്ട് പോകരുതെന്നും യുവതിയുടെ പിതാവ് പറഞ്ഞു. 
 
‘എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞ് സഹോദരി കരഞ്ഞു, പക്ഷെ എനിക്ക് രക്ഷിക്കാനായില്ല. അവളുടെ ഒരേയൊരു ആവശ്യം ആ അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണം എന്ന് മാത്രമാണ്,’ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ പറഞ്ഞു.
 
ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി കേസ് നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയത്. ഇന്നലെ രാത്രി 11. 40 ഓടെയായിരുന്നു യുവതിയുടെ മരണം. കേസില്‍ യുവതിയെ പീഡിപ്പിച്ചവര്‍ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
 
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച്‌ അഞ്ചംഗസംഘം 23 കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article