ആർത്തവം വൈകല്യമല്ല, അവധി നൽകുന്നത് സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും: സ്മൃതി ഇറാനി

വ്യാഴം, 14 ഡിസം‌ബര്‍ 2023 (15:37 IST)
നിര്‍ബന്ധിത ആര്‍ത്തവ അവധി തൊഴില്‍മേഖലയില്‍ സ്ത്രീകളോടുള്ള വിവേചനത്തിന് വഴിവെയ്ക്കുമെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ശമ്പളത്തോട് കൂടിയുള്ള ആര്‍ത്തവ അവധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രാജ്യസഭയില്‍ മറുപടിയായാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്.
 
ആര്‍ത്തവം എന്നത് ജീവിതത്തിന്റെ ഒരു സ്വാഭാവികമായ ഭാഗം മാത്രമാണ്. അതിനെ പ്രത്യേകം അവധി നല്‍കേണ്ടുന്ന ഒരു ശാരീരിക വൈകല്യമായി പരിഗണിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറയുന്നു. ആര്‍ത്തവം ഉള്ള സ്ത്രീ എന്ന നിലയില്‍ ആര്‍ത്തവവും ആര്‍ത്തവചക്രവും വൈകല്യമല്ല.അത് സ്ത്രീയുടെ ജീവിതയാത്രയില്‍ സ്വാഭാവികമായ സംഗതിയാണ്. സ്മൃതി ഇറാനി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍