കേരള സ്റ്റോറിയെ എതിർക്കുന്നവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെന്ന് സ്മൃതി ഇറാനി

ബുധന്‍, 10 മെയ് 2023 (14:09 IST)
ദി കേരള സ്റ്റോറി എന്ന സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദ സംഘടനകൾക്കൊപ്പം നിൽക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബംഗാൾ,തമിഴ്‌നാട് സർക്കാറുകൾ ചിത്രത്തിൻ്റെ പ്രദർശനം നിരോധിച്ചതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഈ സിനിമയെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികൾ തീവ്രവാദ സംഘടനകൾക്കൊപ്പം നിൽക്കുകയാണെന്നാണ് എൻ്റെ വിശ്വാസം.
 
യുവതികളെ തീവ്രവാദ സംഘടനകളിൽ കെണിയിൽപ്പെടുത്തി എത്തിക്കുന്നതും നിർബന്ധിതമായി മതം മാറ്റുന്നതുമാണ് ചിത്രം പറയുന്നത്. നമ്മുടെ നാട്ടിലെ പൗരന്മാരെ സിനിമ കാണുന്നതിൽ നിന്നും വിലക്കുന്ന സംഘടനകൾ ഭീകരവാദികൾക്ക് പിന്തുണ നൽകുകയാണ് ചെയ്യുന്നത്. ഈ സിനിമ ഒരു മുന്നറിയിപ്പാണെന്നും അല്ലാതെ വിനോദത്തിന് വേണ്ടിയുള്ളതല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍