പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛഭാരതത്തെക്കുറിച്ചും ശൗചൗല നിര്‍മാണത്തെയും കുറിച്ചെല്ലാം സംസാരിക്കുമ്പോള്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ ചെയ്ത പ്രവ്ര്ത്തി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യുന്നു. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാണ് കേന്ദ്രമന്ത്രി താരമായിരിക്കുന്നത്. ചിത്രം വൈറലായി മാറിയതിനോടൊപ്പം രാധാമോഹന്‍ സിങിന് പരിഹാസത്തിന്റെ പെരുമഴയാണ് വരുന്നത്.
എസ്പിജി സുരക്ഷയില്‍ കേന്ദ്രകൃഷി വകുപ്പ് മന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ചിത്രമാണ് ക്യാമറിയില്‍ പതിഞ്ഞിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്ന് മന്ത്രിസഭാംഗം തന്നെ ലംഘിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.