നരേന്ദ്ര മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനകാര്യ മന്ത്രി അരുൺ ജയ്‌റ്റ്ലി ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. രാജ്യത്തിനു പുറത്തെ കള്ളപ്പണം മടക്കിയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും. കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്‍സാക്ഷന്‍ ബില്‍ കൊണ്ടുവരും. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കുമെന്നും ജയ്‌റ്റ്ലി പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി 30ല്‍നിന്ന് 25 ശതമാനമാക്കി കുറച്ചതായും. നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ കൂടി അനുവധിക്കുമെന്നും. സ്ത്രീ സുരക്ഷയ്ക്കു മുഖ്യ പ്രധാന്യം നല്‍കുമെന്നും. അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5300 കോടി രൂപ മാറ്റിവെക്കുമെന്നും. അടല്‍ പന്‍ഷന്‍ യോജന എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പെന്‍ഷന്‍ പദ്ധതി ആരംഭിക്കുമെന്നും. പ്രതിവര്‍ഷം 12 രൂപ പ്രീമിയം അടിസ്ഥാനത്തില്‍ സുരക്ഷാ ബീമ യോജനയില്‍പ്പെടുത്തി അപകട ഇന്‍ഷ്വറന്‍സ് പദ്ധതി രാജ്യത്ത് നടപ്പിലാക്കുമെന്നും ജയ്‌റ്റ്ലി വ്യക്തമാക്കി.
വരുന്ന സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങളുടെ വിഹിതമായി 5.28 ലക്ഷം കോടി രൂപ നല്‍കാനും. ധനക്കമ്മി ജിഡിപിയുടെ മൂന്നു ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതു രണ്ടു വര്‍ഷത്തിനകം സാധ്യമാക്കും. നടപ്പു വര്‍ഷം 7.4 ശതമാനമാണു ജിഡിപി പ്രതീക്ഷിക്കുന്നതെന്നും അരുൺ ജയ്‌റ്റ്ലി ഇന്ന് പാർലമെന്റിൽ പറഞ്ഞു. 2 022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം പ്രാപ്തമാക്കുമെന്നും. വൈദ്യുതി എത്താത്ത എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.