അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഈ മാസം 21 ന് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ക്ഷണം. എംപിമാരും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കം ഒരു ലക്ഷത്തോളം പേര് രാജ്പഥില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അടക്കമുള്ളവരെയും പരിപാടിക്ക് സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. യോഗയുടെ പ്രചാരം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥനപ്രകാരമാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി കഴിഞ്ഞ ഡിസംബറില്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.