അജയ്മാക്കന്റെ ട്വിറ്റെര്‍ പരാമര്‍ശത്തിന് ബദലായി പുതിയ ജലവിഭവ വകുപ്പു മന്ത്രിയും തീപ്പൊരി നേതാവുമായ ഉമാ ഭാരതി രംഗത്ത്. പത്തു വര്‍ഷം യുപിഎയെ നയിച്ച സോണിയ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ തയ്യാറുണ്ടോ എന്നാണ് ഉമാഭാരതി ചോദിച്ചത്.
എംപി സ്ഥാനത്തേക്ക് മത്സ്രിക്കുന്നതിന്നായി നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി വെളിപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉമാഭാരതി രംഗത്ത് വന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയായി സ്മൃതി ഇറാനി മതലയേറ്റതിനു പിന്നാലെ സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് അജയ് മാക്കന്‍ രംഗത്തെത്തിയിരുന്നു.
സ്മൃതി പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണെന്നും ഐഐടി ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുവാന്‍ സ്മൃതിക്ക് കഴിയില്ലെന്നും കാട്ടീ മാക്കന്‍ ട്വിറ്റെറില്‍ അഭിപ്രായം പറഞ്ഞിരുന്നു. ഇത് വിവാദമായതാണ് ഉമാഭാരതി രംഗത്തു വരാന്‍ കാരണം.
എന്നാല്‍ അജയ് മാക്കന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി തള്ളിക്കളഞ്ഞു. വ്യക്തികളെ ആക്രമിക്കുകയല്ല മറിച്ച് സര്‍ക്കാരിന്റെ നയങ്ങളേയാണ് എതിര്‍ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.