ഡിഗ്രി നേടാൻ ഇനി രാമരാജ്യ സങ്കല്പവും പഠിക്കണം, പുതിയ പാഠ്യപദ്ധതിയുമായി യുജിസി

അഭിറാം മനോഹർ

ശനി, 23 ഓഗസ്റ്റ് 2025 (09:14 IST)
കോളേജ് വിദ്യാര്‍ഥികളെ രാമരാജ്യ സങ്കല്പം പഠിപ്പിക്കാനുള്ള നിര്‍ദേശവുമായി യുജിസി. നാല് വര്‍ഷ ബിരുദത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള പാഠ്യപദ്ധതിയിലാണ് നിര്‍ദേശം. സ്വാതന്ത്ര്യ സമരത്തെപറ്റിയുള്ള പാഠത്തില്‍ സവര്‍ക്കറെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേദവ്യാസന്‍, മനു, നാരദന്‍, കൗടില്യന്‍ തുടങ്ങിയവരാണ് പുരാതന ചിന്തകര്‍. യുജിസി ലോഗോയ്ക്ക് പകരം സരസ്വതി ദേവിയുടെ ചിത്രം ആലേഖനം ചെയ്താണ് മാത്യകാ പാഠ്യപദ്ധതി.
 
കൊമേഴ്‌സില്‍ ധനവിനിയോഗം പഠിപ്പിക്കുന്ന ഭാഗത്താണ് രാമരാജ്യ സങ്കല്പമുള്ളത്. തുല്യനീതി വിഭാവനം ചെയ്യുന്നതിന് രാമരാജ്യ സങ്കല്പത്തിനുള്ള സാധ്യത തേടാമെന്ന് പാഠഭാഗം പറയുന്നത്. പൗരാണിക ഇന്ത്യയിലെ രസതന്ത്രവും ആണവസ്‌പെക്ട്രവും കുണ്ഡലിനി സങ്കല്പവും തമ്മിലുള്ള താരതമ്യ പഠനവും നിര്‍ദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍