ഉബര്‍, ഓല ടാക്‌സി ആപ്പുകള്‍ തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര ഐടി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. അപ്പ് തടയുകവഴി ഇരുകമ്പനികളുടെയും പ്രവര്‍ത്തനം നിരോധിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നേരത്തെ ഡല്‍ഹിയില്‍ ടാക്സി ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഉബര്‍, ഓല ടാക്‌സികളെ ഡല്‍ഹി സര്‍ക്കാര്‍ വിലക്കിയത്. എന്നാല്‍ വിലക്ക് കാര്യക്ഷമമാകാത്തതിനാലാണ് കേന്ദ്രസഹായം തേടാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.
പുതിയ പ്രവര്‍ത്തനാനുമതി ലഭിക്കുന്നതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ടാക്‌സി സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കഴിഞ്ഞ ഡിംസബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ടാക്സി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉബര്‍, ഓല തുടങ്ങിയ ആപ്പ് അധിഷ്ടിത സര്‍വീസുകള്‍ ഇത് വകവയ്ക്കാതെ സേവനം തുടര്‍ന്ന സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ കടുത്ത നീക്കം തുടങ്ങിയത്.