അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും വിന്യസിപ്പിച്ചു. വടക്കേ ഇന്ത്യയിലെ വിവിധ സേനാ യൂണിറ്റുകളില്‍ നിന്നുള്ള സൈനികരെയാണ് പുനര്‍വിന്യസിപ്പിച്ചത്.
ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലെ സൈനികരെ പാകിസ്ഥാന് അയച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അതിര്‍ത്തിയില്‍ ഇന്ത്യ സേനാസാന്നിധ്യം ശക്തമാക്കിയത്. കരസേന വടക്കന്‍ കമാന്‍ഡിന് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മിന്നലാക്രമണങ്ങള്‍ ഇനിയും ആവശ്യമായി വന്നേക്കുമെന്നാണ് സേനാ നേതൃത്വം വിലയിരുത്തുന്നത്.