ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനീഷ് മഹേശ്വരിക്ക് അമേരിക്കയിലേക്ക് സ്ഥലംമാറ്റം. സീനിയന്‍ ഡയറക്ടര്‍ ഫോര്‍ റവന്യു സ്റ്റാറ്റര്‍ജി ആന്റ് ഓപ്പറേഷന് എന്ന സ്ഥാനമായിരിക്കും അദ്ദേഹം വഹിക്കുന്നത്. ഇനി അമേരിക്കയിലെ ട്വിറ്റര്‍ ആസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. നിരവധി വിവാദങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ നീക്കമെന്നാണ് സൂചന. ബിസിനസ് ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ രണ്ടുവര്‍ഷമായാണ് മനീഷ് പ്രവര്‍ത്തിച്ചുവരുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ അകൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത നടപടിയും ഇതുമായി ബന്ധമുണ്ടോയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.