പ്രമുഖ മാധ്യമപ്രവര്‍ത്തകനും ടിവി അവതാരകനുമായ രാജ്ദീപ് സര്‍ദേശായിക്ക് മര്‍ദ്ദനം. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സ്വീകരണം നല്കിയ മാഡിസണ്‍ സ്ക്വയര്‍ ഗാര്ഡനുപുറത്ത് വെച്ചാണ് മോഡി അനുകൂലികള്‍ ആക്രമിച്ചത്.
പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു രാജ്യദ്രോഹിയെന്ന് വിളിച്ച് ആക്രമണം. കഴിഞ്ഞ ജൂലായില്‍ സിഎന്‍എന്‍- ഐബിഎന്‍ വാര്‍ത്താ ചാനലിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച സര്‍ദേശായി മോഡിയുടെ കടുത്ത വിമര്‍ശകനായിരുന്നു.
ചാനലില്‍ നിന്ന് രാജിവെക്കാന്‍ സര്‍ദേശായിയുടെ നിലപാട് കാരണമായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍ദേശായിയെ മോഡി അനുകൂലികള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായി.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.