പ്രതിയുടെ ബന്ധുവായ പെൺകുട്ടി ഇയാളുടെ അടുത്ത് ട്യൂഷന് പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കാരണം അന്വേഷിച്ചപ്പോളാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സംഭവം വെളിപ്പെടുത്തരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. തുടർന്ന് വീട്ടിലെത്തിയാണ് പൊലീസ് 30 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസം 10ത്തിലധികം കുട്ടികൾക്ക് ഇയാൾ വീട്ടിൽ വെച്ച് ട്യൂഷൻ എടുക്കുന്നതായി പൊലീസ് പറയുന്നു. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.അറസ്റ്റിന് പിന്നാലെ ഒമ്പത് വയസുകാരിയായ മറ്റൊരു പെൺകുട്ടിയും പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കുട്ടിയെ പ്രതി മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കണിച്ചാണ് ചൂഷണം ചെയ്തതെന്ന് പരാതിയിൽ പറയുന്നു.