കൊട്ടിയൂരില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. തൊട്ടില്‍ പാലം കാവിലുംപാറ സ്വദേശി റോജസ് എന്നയാളെയാണ് അറസ്റ്റുചെയ്തത്. പേരാവൂര്‍ ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നാലുപ്രതികളാണ് കേസിലുള്ളത്. രണ്ടുപേര്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്.