ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായ് വിലക്ക് ലംഘിച്ച് ശബരിമല സന്നിധാനത്ത് എത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതേതുടർന്ന് സന്നിധാനത്തും പരിസരത്തും പൊലീസ് സുരക്ഷ ശക്‌തമാക്കി.
തൃപ്‌തി വേഷം മാറി സന്നിധാനത്ത് എത്തുമെന്ന് നേരത്തെ പല റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അത്തരം സംഭവങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ ഉടന്‍ തന്നെ അവര്‍ സന്നിധാനത്ത് എത്തുമെന്ന പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടി കഴിഞ്ഞ മടങ്ങിയ പൊലീസുകാരെയും സുരക്ഷ ശക്‌തമാക്കിയതിന്റെ ഭാഗമായി തിരിച്ചുവിളിച്ചു.
സംസ്‌ഥാന പൊലീസിന് പുറമേ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസും സുരക്ഷയ്ക്കുണ്ട്. എന്നാൽ സുരക്ഷ ശക്‌തമാക്കിയത് സാധാരണ നടപടിയാണെന്നും മറ്റ് കാര്യങ്ങളൊന്നും ഇല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
തൃപ്‌തി ദേശായ് ശബരിമലയിലെത്തുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. തൃപ്‌തിയെ അപായപ്പെടുത്താന്‍ ചില ഹിന്ദു സംഘടനകള്‍ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു.