തൃപ്‌തി ദേശായ് ശബരിമലയിലെത്തും; തിയതിയില്‍ തീരുമാനമായി, എത്തുന്നത് നൂറിലേറെ പേരുമായി - റിപ്പോര്‍ട്ട് പുറത്ത്!

Webdunia
ഞായര്‍, 8 ജനുവരി 2017 (10:07 IST)
വിലക്ക് ലംഘിച്ച്  ഈ മാസം 25നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായ്. കേരളത്തില്‍ നിന്നും മഹാരാഷ്‌ട്രയില്‍ നിന്നുമായി നൂറ് കണക്കിനാളുകള്‍ തനിക്കൊപ്പമുണ്ടാകും. കേരളത്തിലുള്ള പല സംഘടനകളും പിന്തുണ നല്‍കുന്നുണ്ടെന്നും തൃപ്‌തി പറഞ്ഞു.

നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. കൊന്നുകളയുമെന്ന് വരെ പലരും ഫോണിലൂടെയും മറ്റും അറിയിച്ചു കഴിഞ്ഞു. ക്രമസനാധാനം പാലിച്ച് ശബരിമലയിലേക്ക് പ്രവേശിക്കുന്നതില്‍ തനിക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സമാധാനമാര്‍ഗത്തിലായിരിക്കും ശബരിമലയിലേക്ക് ഞങ്ങളുടെ സംഘം മലയിലേക്ക് പ്രവേശിക്കുകയെന്നും തൃപ്‌തി വ്യക്തമാക്കി.

താനൊരു മത- ദൈവ വിശ്വാസിയായതിനാല്‍ ഒരു മതത്തിനും ദൈവത്തിനും എതിരല്ല. ശബരിമല പ്രവേശനം    തടസപ്പെടുത്തുമെന്നോ ആക്രമിക്കുമെന്നോയുളള ഭീഷണിയെ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ തൃപ്തി ദേശായി പറഞ്ഞു.
Next Article