ട്രോളുകള്‍ ട്രംപിനെതിരെ മാത്രമല്ല: ' ദേ ഇയാള്‍ പറയുന്നു കുറച്ച് ഡെമോക്രാറ്റുകളെ വാങ്ങി ട്രംപിന്റെ സര്‍ക്കാരുണ്ടാക്കാമെന്ന്'

ശ്രീനു എസ്
ശനി, 7 നവം‌ബര്‍ 2020 (11:13 IST)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയത്തിലേക്ക് നീങ്ങുമ്പോള്‍ നിരവധി ട്രോളുകളാണ് അദ്ദേഹത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍ ട്രോളുകളില്‍ ട്രംപിന്റെ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുണ്ട്. ഏറ്റവും പുതിയതായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ ട്രോളാണ്. അമേരിക്ക ഇന്ത്യ ആയിരുന്നെങ്കില്‍ എന്ന ക്യാപ്ഷനിലാണ് ട്വീറ്റ്.
 
അമിത് ഷായെ ചൂണ്ടി മോദി പറയുന്ന രീതിയിലാണ് ട്രോള്‍. 'ദേ ഇയാള്‍ പറയുന്നു കുറച്ച് ഡെമോക്രാറ്റുകളെ വാങ്ങി ട്രംപിന്റെ സര്‍ക്കാരുണ്ടാക്കാമെന്ന്' എന്നാണ് ട്രോള്‍. നേരത്തേ ഇപ്രാവശ്യവും ട്രംപ് സര്‍ക്കാര്‍ തന്നെ വരുമെന്ന് മോദി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article