റോഡില്‍ നിന്നയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഐക്ക് സസ്പെന്‍ഷന്‍. രണ്ടു ദിവസം മുന്‍പ് കഴക്കൂട്ടം സ്വദേശിയായ യു. വി ഷിബു കുമാറിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് കഴക്കൂട്ടം സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിമലിനെ സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ് സസ്പെന്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം വീടിനുമുന്നില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഷിബുവിനെ സ്വകാര്യ കാറില്‍ വന്ന എസ്ഐ ഉള്‍്പ്പെടെയുള്ള ഒരു സംഘം പോലീസുകാര്‍ കാര്യകാരണങ്ങള്‍ പോലും അന്വേഷിക്കാതെ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.