ഡൽഹിയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിൽ 4.2 രേഖപ്പെടുത്തി

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (07:23 IST)
ഡൽഹിയിലും പരിസരത്തും നേരിയ രീതിയിൽ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിൽ 4.2 രേഖപ്പെടുത്തി. പുലർച്ചെ 4.30 ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഹരിയാനയിലെ ബവൽ ആണ് ഭൂകമ്പം ആദ്യമുണ്ടായത്. ഇതുവരെ ആർക്കും പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
 
ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഗുർഗാവൂൺ, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളിലും നേരിയ രീതിയിൽ ഭൂകമ്പം അനുഭവപ്പെട്ടു. 
Next Article