മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനെ സ്ഥലം മാറ്റി. മിസോറാം ഗവര്‍ണറായാണ് ശങ്കര നാരായണന്റെ സ്ഥലം മാറ്റം. ശനിയാഴ്ച അര്‍ധരാത്രിയാണ് ഇതു സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയത്. നിലവില്‍ ഗുജറാത്ത് ഗവണര്‍ ഒപി കോഹ്‌ലിക്കാണ് മഹാരാഷ്ട്രയുടെ ചുമതല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്ന മിസോറാം ഗവര്‍ണര്‍ കമല ബെനിവാളിനെ ഈ മാസം ആദ്യം രാഷ്ട്രപതി നീക്കിയിരുന്നു. വക്കം പുരുഷോത്തമനെ നാഗാലന്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ബെനിവാളിനെ മിസോറാം ഗവര്‍ണറാക്കിയത്. തുടര്‍ന്ന് വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു.