തീരുമാനത്തിനെതിരെ രാഷ്‌ട്രീയ നേതാക്കളില്‍ നിന്ന് വന്‍ പ്രതിഷേധം; തിരക്കിന് അനുസരിച്ച് ട്രയിന്‍ നിരക്ക് കൂട്ടുന്നത് പുന:പരിശോധിക്കും

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (09:25 IST)
തിരക്കിന് അനുസരിച്ച് ട്രയിന്‍ നിരക്ക് കൂട്ടാനുള്ള ആലോചന ഇന്ത്യന്‍ റയില്‍വേ പുന:പരിശോധിക്കും. തീരുമാനത്തിനെതിരെ വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കാന്‍ ആലോചിക്കുന്നത്.
 
രാജധാനി, തുരന്തോ, ശതാബ്‌ദി ട്രയിനുകളിലെ നിരക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്. വിജയകരമാണെങ്കില്‍ മറ്റ് ട്രയിനുകളിലേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം. എന്നാല്‍, മന്ത്രാലയത്തിന്റെ നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍, രാഹുല്‍ ഗാന്ധി എന്നിവരടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നതോടെ തീരുമാനം പുന:പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Next Article