വേനലവധിക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍

Webdunia
വെള്ളി, 1 ഏപ്രില്‍ 2016 (15:08 IST)
മധ്യവേനലവധി തിരക്ക് നിയന്ത്രിക്കാനായി മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. എറണാകുളത്തു നിന്ന് മംഗലാപുരം വഴി മുംബൈക്കും കൊച്ചുവേളിയില്‍ നിന്ന് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ മംഗലാപുരത്തേക്കും സ്പെഷ്യല്‍ സര്‍വീസ് നടത്തും.
 
എറണാകുളത്തു നിന്ന് മുംബൈയിലേക്കുള്ള 01066 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ 15, 22, 29 തീയതികളില്‍ രാത്രി 11.30 നു തിരിച്ച് അടുത്തു വരുന്ന ഞായറാഴ്ചകളില്‍ പുലര്‍ച്ചെ 1.20 നു മുംബൈയിലെത്തും. ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 
 
കൊച്ചുവേളി - മംഗലാപുരം ആദ്യ സ്പെഷ്യല്‍ നമ്പര്‍ 06012 ട്രെയിന്‍ ഏപ്രില്‍ 7, 13 തീയതികളില്‍ രാത്രി 9.15 ന് കൊച്ചുവേളിയില്‍ നിന്ന് തിരിച്ച് പിറ്റേന്ന് രാവിലെ 11.30 ന് മംഗലാപുരത്തെത്തും. തിരിച്ചുള്ള വണ്ടി നമ്പര്‍ 06013  മംഗലാപുരത്തു നിന്ന് ഏപ്രില്‍ 10, 17, മേയ് തീയതികളില്‍ വൈകിട്ട് 3.40 ന് തിരിച്ച് പിറ്റേന്ന് പുലര്‍ച്ചെ 5 ന് കൊച്ചുവേളിയിലെത്തും. 
 
കൊച്ചുവേളിയില്‍ നിന്നുള്ള രണ്ടാമത്തെ സ്പെഷ്യല്‍ നമ്പര്‍ 06014 ഏപ്രില്‍ 29 നു രാത്രി കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് മംഗലാപുരത്തെത്തും.  

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം