പ്രധാനമന്ത്രി ഇന്ന് ട്രേഡ് യൂണിയന്‍ നേതാക്കളെ കാണും

Webdunia
ഞായര്‍, 19 ജൂലൈ 2015 (11:15 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ട്രേഡ് യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.
 
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രന്‍സ് ചേരാനിരിക്കെയാണ് യൂണിയന്‍ നേതാക്കളെ പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.
 
തൊഴില്‍ മേഖലയിലെ പരിഷ്‌കരണത്തെച്ചൊല്ലി തൊഴിലാളി സംഘടനകളും കേന്ദ്രവും സംഘര്‍ഷത്തിന്റെ പാതയിലാണ്. സെപ്തംബര്‍ രണ്ടിന് അഖിലേന്ത്യ പണിമുടക്കിന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
 
പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രന്‍സ് ചേരുന്നത്.