വസ്ത്രത്തിന് മുകളിൽക്കൂടി ശരീരത്തിൽ സ്പർശിച്ചാൽ ലൈംഗികാതിക്രമം തന്നെ: ബോംബൈ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (15:45 IST)
വസ്ത്രത്തിന് മുകളിൽ കൂടി മാറിടത്തിൽ സ്പർശിച്ചാൽ ലൈംഗിക അതിക്രമം തന്നെയെന്ന് സുപ്രീംകോടതി. വസ്‌ത്രം മാറ്റാതെ 12 വയസുകാരിയുടെ മാറിടത്തിൽ തൊട്ടത് പോക്‌സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമത്തിൽ വരില്ലെന്ന് ബോംബൈ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്റെ വിവാദ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.
 
ജസ്റ്റിസ് യു ലളിതിന്റെ അധ്യക്ഷതയിലുള്ള മൂന്നാംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ശരീരങ്ങൾ തമ്മിൽ സ്പർശനമുണ്ടായാൽ മാത്രമെ പോക്സോ കേസിൽ ഉൾപ്പെടുത്താൽ കഴിയുവെന്നായിരുന്നു ബോംബൈ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. വിധിക്കെതിരെ വലിയ രീതിയിൽ വിമർശനമുയർന്നതിനെ തുടർന്ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article