വർക്ക് ഫ്രം ഹോം പരിഗണിക്കണം കേന്ദ്രം യോഗം വിളിക്കണം: വായുമലിനീകരണത്തിൽ സുപ്രീം കോടതി

തിങ്കള്‍, 15 നവം‌ബര്‍ 2021 (20:22 IST)
ഡൽഹിയിലെ വായു മലിനീകരണത്തിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുന്ന കാര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. കര്‍ഷകര്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും കോടതി പറഞ്ഞു.
 
വായുമലിനീകരണം കുറയ്ക്കുന്ന വിഷയത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാനങ്ങളുടെയും മറ്റ് ബന്ധപ്പെട്ട അതോറിറ്റികളുടെയും മീറ്റിങ് വിളിക്കാൻ കേന്ദ്രത്തിനോട് കോടതി നിർദേശം നൽകി. ഉത്തര്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് യോഗത്തില്‍ പങ്കെടുക്കാനും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍