ഡല്‍ഹിയിലെ വായു സിഗരറ്റിന്റെ പുകയേക്കാള്‍ വിഷമാണെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ. ദീപാവലിക്കുപിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വായുമലിനീകരണം മൂലം ഡല്‍ഹി നിവാസികളുടെ ആയുര്‍ദൈര്‍ഷ്യം കുത്തനെ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശ്വാസകോശം കറുത്തതായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ വരും ദിവസങ്ങളിലും വായുമലിനീകരണം ഉയരുമെന്നാണ് കണക്കാക്കുന്നത്. പുകമഞ്ഞ് കൊണ്ട് അന്തരീക്ഷം മൂടപ്പെട്ട നിലയിലാണ്. ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ നന്നായി നടക്കുകയും ചെയ്തു.