ആണും പെണ്ണും ഒരുമിച്ച് താമസിച്ചാല്‍ വിവാഹബന്ധമാകില്ലെന്നും വൈവാഹിക അവകാശങ്ങള്‍ ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ദാമ്പത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി വിധിപുറപ്പെടുവിച്ചത്. കൂടാതെ ലിവിങ് ടുഗെദറില്‍ കഴിയുന്നവര്‍ക്ക് കുടുംബകോടതിയില്‍ വൈവാഹിക തര്‍ക്കങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ചു എന്നതിന്റെ പേരില്‍ അതിനെ വിവാഹമായി കാണാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ എസ് വൈദ്യനാഥന്‍, ആര്‍ വിജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. എന്നാല്‍ 2013ല്‍ മോതിരം മാറിയെന്നും മറ്റ് ചടങ്ങുകള്‍ ഉണ്ടായിരുന്നുവെന്നും പരാതിക്കാരി വാദിച്ചു. യുവാവ് തന്നില്‍ നിന്ന് വലിയ തുകകള്‍ വാങ്ങിയതായും ഇവര്‍ ആരോപിച്ചു.