ബേബി ഡാം ശക്തിപ്പെടുത്താൻ അനുവദിക്കുന്നില്ല, സുപ്രീം കോടതിയിൽ കേരളത്തിനെതിരെ തമിഴ്‌നാട്

ശനി, 13 നവം‌ബര്‍ 2021 (12:13 IST)
സുപ്രീം കോടതിയിൽ കേരളത്തിനെതിരെ തമിഴ്‌നാട്. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ കേരളം തടസ്സപ്പെടുത്തുന്നതായാണ് തമിഴ്‌നാട് സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നത്. അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ക്രമപ്പെടുത്തണമെന്നും തമിഴ്‌നാട് വാദിക്കുന്നു.
 
മുല്ലപ്പെരിയാര്‍ കേസ് ശനിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.കേരളം ഉന്നയിക്കുന്നത് പോലുള്ള പ്രതിസന്ധി‌കൾ മുല്ലപ്പെരിയാറിൽ ഇല്ലെന്നും ബേബി ഡാം ശക്തിപ്പെടുത്തുന്നത് വഴി ജലനിരപ്പ് 152 അടിവരെയായി ഉയര്‍ത്താമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയ കാര്യവും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു.
 
ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്ര ജലക‌മ്മീഷൻ അംഗീകരിച്ച റൂൾ കർവ് സുപ്രീം കോടതിയും അംഗീകരിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍