സുകുമാരക്കുറുപ്പ് കോട്ടയത്തുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരണം ഉണ്ടായതിനെതുടര്‍ന്ന് ക്രൈംബ്രാഞ്ച് സ്ഥലത്തെത്തി. കോട്ടയം ആര്‍പ്പുക്കര നവജീവന്‍ സ്ഥാപനത്തില്‍ സുകുമാരക്കുറുപ്പ് ചികിത്സയിലുണ്ടെന്നാണ് പ്രചരണം വന്നത്. ഇതേത്തുടര്‍ന്ന് സംശയനിഴലിലായ അന്തേവാസിയെ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൂടാതെ ഇയാള്‍ കുറുപ്പല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.