ബസ്സുകളേയും സ്വകാര്യവാഹനങ്ങളേയും ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ബസ്സുകളെയും ചരക്കുവാഹനങ്ങളല്ലാത്ത സ്വകാര്യ വാഹനങ്ങളേയുമാണ് ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കുന്നത്. കുണ്ടു കുഴിയുമായി കിടക്കുന്ന ദേശീയ പാതകളില്‍ വഴിനന്നാക്കാതെ ടോള്‍ പിരിക്കുന്നത് രാജ്യത്ത് പല സ്ഥലത്തും സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നമ്മുടെ കേരളത്തില്‍ പാലിയേക്കര ടോള്‍ വിരുദ്ധ സമരം ഇതുന് ഉദാഹരണം തന്നെ.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാനൊരിങ്ങുന്നത്. ഇത് സംബന്ധിച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സമര്‍പ്പിച്ച മൂന്നിന പ്രിപാടിയാണ് മോഡിയുടെ അനുമതികായിന്‍ കാത്തിരിക്കുന്നത്. ടോള്‍ ഉപേക്ഷിക്കുന്നതുമൂലമുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കാനും മന്ത്രാലയം സമര്‍പ്പിച്ച പദ്ധതിയില്‍ നിര്‍ദ്ദേശങ്ങളുണ്ട്. സ്വകാര്യ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വിലയുടെ രണ്ടുശതമാനം ഒറ്റത്തുകയായി വാങ്ബ്ങുക, ഡീസല്‍ വിലയില്‍ ഒരു രൂപ സെസ് ഏര്‍പ്പെടുത്തുക, തുടങ്ങിയവയാണ് മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍.
ടോള്‍ ഉപേക്ഷിക്കുന്നതിലൂടെ ഖജനാവിന് വരുന്ന 27000 കോടി രൂപയുടെ വാര്‍ഷിക നഷ്ടം ഈ വിധത്തില്‍ പരിഹരിക്കാമെന്നും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നിലവില്‍ രണ്ടുരൂപയാണ് ഡീസലിന് സെസ് ഉള്ളത്. നിര്‍ദ്ദേശം നടപ്പിലായാല്‍ അത് മൂന്ന് രൂപയാണ്. എന്നാല്‍ എല്ലാ വാഹനങ്ങള്‍ക്കും ടോള്‍ ഏര്‍പ്പെടുത്തി, ഡീസലിന് നിലവിലുള്ള സെസ് ഏര്‍പ്പെടുത്തുകയും ചെയ്താലും കേന്ദ്രത്തിന് ലഭിക്കുന്നത് 26,290 കോടി രൂപയാണ്. അതേസമയം മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ദേശപ്രകാരം പരിപാടികള്‍ നടപ്പാക്കിയാല്‍ ഖജനാവില്‍ 209,341 കോടി രൂപയെത്തുമെന്നാണ് കരുതപ്പെടുന്നത്. 2014-15 കാലയളവില്‍ത്തന്നെ 32,609 കോടി രൂപ സര്‍ക്കാരിന് ലഭിക്കുമെന്ന് മന്ത്രാലയം കണക്കുകൂട്ടുന്നു.
രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ 48 ശതമാനവും സ്വകാര്യവാഹങ്ങളാണെന്നതിനാല്‍ ഈ നീക്കം ഗുണം ചെയ്യുമെന്നും ടോള്‍ പ്ലാസകളിലെ ഗതാഗത കുരുക്കുകള്‍ ഇല്ലാതാകുമെന്നും മന്ത്രാലയം പറയുന്നു. എന്നാല്‍ ഡീസലിന് വീണ്ടും ഒരു രൂപ കൂടി സെസ് ഏര്‍പ്പെടുത്തുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്. അതേസമയം സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ വരുമാനമുണ്ടാക്കുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.