ഒരുവര്‍ഷത്തേക്ക് ഒറ്റത്തവണ ടോള്‍; ടോള്‍ പ്രശ്നത്തിന് പരിഹാരവുമായി കേന്ദ്രം
സ്വകാര്യ വാഹന ഉടമകള്‍ക്ക് ഇനി സബ്‌സിഡി നിരക്കില്‍ വാര്‍ഷിക ടോള്‍ നല്‍കാം. ഇത് സംബന്ധിച്ച ശുപാര്‍ശ ഗതാഗത മന്ത്രാലയം സര്‍ക്കാരിന് നല്‍കി. 2500-3000 രൂപ നിരക്കിലായിരിക്കും വാര്‍ഷി ടോള്‍ നല്‍കേണ്ടിവരിക. സബ്‌സിഡി തുക സര്‍ക്കാര്‍ നേരിട്ട് കമ്പനികള്‍ക്ക് നല്‍കും.
വാര്‍ഷിക ടോള്‍ നല്‍കി ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ പണം നല്‍കുന്നത് ഒഴിവാക്കാം. സബ് സിഡി നല്‍കുന്നതിലൂടെ 1,500 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.