ടിക്കറ്റ് ചോദിച്ചതിന് സുരക്ഷ ജീവനക്കാരന് എംഎല്‍എയുടെ മകന്റെ മര്‍ദ്ദനം

Webdunia
വ്യാഴം, 23 ജൂലൈ 2015 (18:32 IST)
ഉത്തര്‍ പ്രദേശില്‍ ഷോപ്പിംഗ് മാളില്‍ സുരക്ഷാ ജീവനക്കാരനെ എംഎല്‍എയുടെ മകനും സംഘവും ക്രൂരമായി മര്‍ദ്ദിച്ചു.  ലക്‌നൗവിലെ ഷോപ്പിംഗ് മാളിലാണ്  സംഭവം.തിയേറ്ററിലേക്ക് കടക്കും മുമ്പ് ടിക്കറ്റ് ചോദിച്ചതിനാണ് സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദനമേറ്റത്.

ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി എംഎല്‍എയുടെ മകന്‍ ഉഗ്രസെന്‍ പ്രതാപ് സിംഗും സംഘവുമാണ് സുരക്ഷാ  ജീവനക്കാരനെ ആള്‍കൂട്ടത്തിന് നടുവില്‍ വെച്ച് തല്ലിച്ചതച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സുരക്ഷാ ജീവനക്കാരനുമായി വാഗ്വേദത്തിലേര്‍പ്പെടുകയും തുടര്‍ന്ന് അക്രമിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.