ഉത്തരേന്ത്യയില്‍ ഇടിമിന്നലേറ്റ് 68 പേര്‍ മരണപ്പെട്ടു. മൂന്നുസംസ്ഥാനങ്ങളിലായാണ് ഇത്രയും പേര്‍ മരണപ്പെട്ടത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇടിമിന്നലേറ്റ് നിരവധിപേര്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം 41 പേരാണ് മരിച്ചത്. രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ ഏഴുപേരും മരിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.