ട്രെയിനില്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ അറസ്റ്റിലായ ബി ജെ പി എം എല്‍ എയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ബിഹാറിലെ സിവാനില്‍ നിന്നുള്ള എം എല്‍ എയായ തുനാജി പാണ്ഡെയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ശനിയാഴ്ച രാത്രി സരായ് റെയില്‍വേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂര്‍വാചല്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും അസഭ്യം വിളിക്കുകയും ചെയ്തെന്നാണ് പരാതി.
ദുര്‍ഗാപൂരില്‍ നിന്ന് ഹാജിപൂരിലേക്കുള്ള യാത്രയിലായിരുന്നു തുനാജി പാണ്ഡെ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുനജിയെ ഞായറാഴ്ച രാവിലെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ ട്രെയിനില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ എടുക്കാനാണ് താന്‍ യുവതിയുടെ ബര്‍ത്തിനടുത്തേക്ക് പോയതെന്നാണ് പാണ്ഡെ പറഞ്ഞത്.