തസ്ലിമ അടക്കമുള്ള പ്രതികള്‍ക്ക് സിനിമാ രംഗവുമായി അടുത്ത പരിചയമുണ്ട്. രണ്ട് നടന്‍മാരെ പരിചയമുണ്ടെന്ന് തസ്ലിമ കോടതിയില്‍ വെച്ച് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങളും ഫോണ്‍വിളി, മെസേജ് വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
അന്വേഷണത്തിനിടെ സ്വര്‍ണക്കടത്ത് - പെണ്‍വാണിഭ ഇടപാടുകളുടെയും വിവരങ്ങള്‍ കിട്ടിയിരുന്നു. ഇതേ കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും. തസ്ലിമ മലയാളം, തമിഴ് സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തുള്ളവരുമായി ബന്ധം പുലര്‍ത്തിയതിനു തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു.