തൂത്തുക്കുടിയില്‍ വ്യാപാരിയേയും മകനേയും ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ എഎസ്‌ഐ കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്
ചൊവ്വ, 11 ഓഗസ്റ്റ് 2020 (10:50 IST)
തൂത്തുക്കുടിയില്‍ വ്യാപാരിയേയും മകനേയും ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ എസ് ഐ കൊവിഡ് ബാധിച്ച് മരിച്ചു. സാത്താന്‍കുളം സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ പോള്‍ ദുരൈയാണ് മരിച്ചത്. 56വയസായിരുന്നു. ഇരട്ടക്കൊലക്കേസില്‍ ഇയാള്‍ജയിലില്‍ കഴിയുകയായിരുന്നു. 
 
മധുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കടുത്ത പനിയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 
 
ലോക്ക്ഡൗണില്‍ കടയടയ്ക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു വ്യാപാരിയേയും മകനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ടുദിവസം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഈ കേസ് സിബിഐയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article