വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പിടിയിലായ മുന്‍ ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്ര സിംഗ് തൊമറിനെ തെളിവെടുപ്പ് നടത്തുന്നതിനായി ഇന്ന് ബിഹാറിലേക്ക് കൊണ്ടുപോകും. ബിഹാറിലെ വിശ്വനാഥ് സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡി കോലജിലേയ്ക്കായിരിക്കും തൊമറിനെ കൊണ്ടുപോകുക. നിയമ ബിരുദം ഇവിടെ നിന്നാണെന്നാണ് തൊമറിന്റെ അവകാശവാദം.
നേരത്തെ തൊമര്‍ ബിഎസ്‌സി പഠനം നടത്തിയെന്നു അവകാശപ്പെടുന്ന ഫൈസാബാദിലെ കോളജിലും ആര്‍എംഎല്‍ അവാദ് സര്‍വകലശാലയിലും വ്യാഴാഴ്‌ച തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. താന്‍ പഠിച്ചിരുന്നുവെന്ന് അവകാശപ്പെട്ട ക്ലാസും, ലാബും അദ്ദേഹം തിരിച്ചറിയാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നും അധ്യാപകരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തി. എസിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഏഴോളം പോലീസുകാരുമാണ് അദ്ദേഹത്തെ തെളിവെടുപ്പിനായി കൊണ്‌ടുപോകുന്നത്.