പിഞ്ചുകുഞ്ഞിനെ കസേരയില്‍ കെട്ടിയിട്ട് ‘ജയ് ശ്രീറാം’ വിളിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. മനസാക്ഷിയില്ലാത്ത ഈ ക്രൂരകൃത്യം ചെയ്തവർക്കെതിരെ രോക്ഷം അണപൊട്ടിയൊഴുകുകയാണ്. ഇസംബന്ധിച്ച് അന്വേഷിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി.