സ്മൃതി ഇറാനിയുടെ സഹായി കൊല്ലപ്പെട്ട കേസില്‍ ട്വിസ്റ്റ്;കൊലപാതകത്തിനു പിന്നിൽ ബിജെപി പ്രവർത്തകർ;കോണ്‍ഗ്രസിനുമേല്‍ പഴിചാരിയ ബിജെപി നാണംകെട്ടു

വ്യാഴം, 30 മെയ് 2019 (10:06 IST)
ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രാദേശിക തലത്തില്‍ ബിജെപിക്കുള്ളിലെ കുടിപ്പകയെന്ന് യുപി ഡിജിപി. കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ പി സിങ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്.
 
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കി.
 
‘മൂന്ന് പേരെ ഞങ്ങള്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ് അവരെ ഉടന്‍ പിടികൂടും. എല്ലാ തെളിവുകളും വ്യക്തമാക്കുന്നത് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് പേര്‍ക്കും ഇരയുമായി പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നാണ്.’ ഒ.പി സിങ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.‘പഴയ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ ധര്‍മ്മേന്ദ്രയും കൊല്ലപ്പെട്ടയാളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.’ എന്നും അദ്ദേഹം പറയുന്നു.
 
പ്രതികളിലൊരാള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിങ് മറ്റൊരാളെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമെന്നും ഒ.പി സിങ്ങിനെ ഉദ്ധരിച്ച് ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
 
അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. അമേഠിയിലെ ബറൗലിയയിലെ മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായിരുന്നു സുരേന്ദ്ര സിങ്.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതികളില്‍ ഒരാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. പക്ഷെ സിങ്ങ് മറ്റൊരാലെ പിന്തുണച്ചു. ഇതാണ് ശത്രുതക്ക് കാരണം.
 
കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ ബിജെപിക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍വെച്ചായിരുന്നു സുരേന്ദ്ര സിങിന് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ 2015-ല്‍ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രകാരം ദത്തെടുത്ത ഗ്രാമമായിരുന്നു ബറൗലിയ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് സുരേന്ദ്ര സിങ് ഗ്രാമമുഖ്യന്റെ സ്ഥാനം രാജിവെച്ചത്. മണ്ഡലത്തില്‍ സ്മൃതിയുടെ വിവാദമായ ചെരിപ്പ് വിതരണത്തിന്റെ ചുക്കാന്‍ പിടിച്ചതും സുരേന്ദ്ര സിങ്ങാനായിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍