മൂന്നാം തരംഗത്തിലേക്ക്, അതീവ ഗുരുതരം

Webdunia
വ്യാഴം, 6 മെയ് 2021 (10:51 IST)
രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക്. മൂന്നാം തരംഗം ഉറപ്പാണെന്ന് ആരോഗ്യവിദഗ്ധര്‍ കേന്ദ്രത്തെ അറിയിച്ചു. 'മൂന്നാം കോവിഡ് തരംഗം ഉറപ്പാണ്, അതിനായി സജ്ജമായിരിക്കണം,' പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വി.വിജയരാഘവന്‍ പറഞ്ഞു. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ രോഗവ്യാപനം അതിരൂക്ഷമായേക്കും. എന്നാല്‍, മൂന്നാം തരംഗം എപ്പോള്‍ എന്ന് കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പ്. വൈറസിന്റെ വ്യാപനശേഷി വര്‍ധിച്ചതാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ കാരണം. 

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും നാലുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗം മൂലം 3,980 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,29,113 പേര്‍ക്ക് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ഭേദമായിട്ടുണ്ട്.
 
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരായവരുടെ എണ്ണം 2,10,77,410 ആയിട്ടുണ്ട്. നിലവില്‍ 35,66,398 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. രോഗം മൂലം ഇതുവരെ 2,30,168 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 16.25 കോടിയിലേറെപ്പേര്‍ രോഗം മൂലം ഇതുവരെ മരണപ്പെട്ടു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article