രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; സാഹചര്യം കോര്‍പ്പറേറ്റുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (19:08 IST)
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2016-2017 വര്‍ഷത്തിലെ ജി.ഡി.പി നിരക്ക് 8 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറഞ്ഞതായി ജെയ്റ്റ്ലി അറിയിച്ചു.
 
വ്യവസായ സേവന മേഖലകളില്‍ അനുഭവപ്പെട്ട കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായത്. ആഗോള സാമ്പത്തിക രംഗത്തെ വളര്‍ച്ച കുറവും രാജ്യത്തെ നിക്ഷേപത്തെ ബാധിച്ചിട്ടുണ്ട്. ജി.ഡി.പി നിരക്ക് കുറഞ്ഞതിന് ഇതാണ് പ്രധാന കാരണമായത്. നിലവിലെ സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കെല്ലാം ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article