പൊതു ബജറ്റ് 2018: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് - സര്‍ക്കാര്‍ ഉന്നം വയ്‌ക്കുന്നത് ലോക്‍സഭാ തെരഞ്ഞെടുപ്പ്

ചൊവ്വ, 14 നവം‌ബര്‍ 2017 (14:31 IST)
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാരിക്കെ സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കും. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റും ഇതേ ദിവസം തന്നെയാണ് നടന്നത്.

ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാത്തു നിന്നും ആരംഭിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൂടുതല്‍ തുക ഇതിനായി അനുവദിച്ചു. കഴിഞ്ഞ പ്രാവശ്യം റെയിൽവേ ബജറ്റും പൊതു ബജറ്റും ഒരുമിച്ച് അവതരിപ്പിച്ചിരുന്നു. ഇത്തവണയും അങ്ങനെയാകുമെന്നാണ് വിവരം.

അതേസമയം, ജിഎസ്ടി അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നതോടെ ഉണ്ടായ ജനരോക്ഷം തണുപ്പിക്കുന്നതിനായി കേന്ദ്ര ബജറ്റില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുമുണ്ട്. 2019ലെ ലോക്‍സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടായിരിക്കും ബജറ്റിലെ നിര്‍ദേശങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍