കനത്ത മഴ; തവാങ്ങിൽ മണ്ണിടിച്ചിൽ, 15പേർ മരിച്ചു

Webdunia
വെള്ളി, 22 ഏപ്രില്‍ 2016 (14:29 IST)
അരുണാചൽ പ്രദേശിലെ തവാങ്ങിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 16 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. വള്ളിയാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ മരണമടഞ്ഞവരിൽ കൂടുതൽ പേരും തൊഴിലാളികളാണ്.
 
തവാങ്ങിലെ താൽക്കാലിക തൊഴിലാളി കേന്ദ്രത്തിലേക്ക് മണ്ണിടിച്ചിലിനെത്തുടർന്ന് വലിയ കല്ലുകളും മണ്ണും പതിച്ചതാണ് അപകടത്തിന് കാരണമായത്. ഫയർഫോർഴ്സ് അടക്കമുള്ളവർ മണ്ണിനടിയിൽപ്പെട്ടവർക്കായി തിരച്ചിൽ നടത്തിയതിനെത്തുടർന്ന് 16 മൃതദേഹങ്ങ‌ളാണ് കണ്ടെത്തിയത്. 
 
മണ്ണിടിച്ചിലിനെത്തുടർന്ന് തവാങ്ങിലെ ഗതാഗതം താൽക്കാലികമായി നിലച്ചു. ദേശീയ ദുരന്ത നിവാരണ സംഘത്തെ സംഭവസ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ടെന്നും കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അപകടം അപ്രതീക്ഷിതമാണെന്നറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം