സേനയുടെ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ആക്രമണം നടത്തിയതിൽ പാകിസ്താനിൽ നിന്നുള്ള ഭീകരരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാർഷികത്തിലാണ് കശ്‌മീരിൽ അക്രമണം നടന്നിരിക്കുന്നത്.