കശ്‌മീരിൽ പാക് ഷെല്ലാക്രമണം: മൂന്ന് സൈനികർക്ക് വീരമൃത്യു

വെള്ളി, 13 നവം‌ബര്‍ 2020 (17:54 IST)
ജമ്മു കശ്‌മീരിൽ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ അതി രൂക്ഷമായ ഷെല്ലാക്രമണം. പാക് ഷെല്ലാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സ്ത്രീയടക്കം മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിലാണ് അക്രമണം നടന്നത്.
 
രണ്ട് സൈനിക ഉദ്യോഗസ്ഥരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ്‌ എസ്.ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്. വെടിവെയ്‌പ്പിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു.
 
പാകിസ്‌താന്റെ ഭാഗത്ത് നിന്ന് ഇപ്പോഴും വെടിവെയ്‌പ്പ് തുടരുകയാണെന്നും ബിഎസ്എഫ് ഫലപ്രദമായി തന്നെ പ്രതികരിക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യൻ സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍