പാക് ഷെല്ലാക്രമണം: കശ്മീർ അതിർത്തിയിൽ മലയാളി ജവാന് വീരമൃത്യു

ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (10:12 IST)
ഡൽഹി; ജമ്മു കശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36) ആണ് ജമ്മു കശ്മീരിലെ അതിര്‍ത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പ്രകോപനത്തെ തുടർന്ന് ഇന്ത്യയും തിരിച്ചടിച്ചു. 
 
ഈ മാസം 25ന് അവധിയ്ക്കായി നാട്ടിലെത്താനിരിക്കവെയാണ് മരണം. ഇന്ന് പുലർച്ചയോടെയാണ് ബന്ധുക്കൾക്ക് വിവരം ലഭിയ്ക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയിരിയ്ക്കുകയാണ്. നാളെ രാവിലെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. കിഴക്കൻ ലഡാകിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെയാണ് കശ്മീർ അതിർത്തിയിൽ പാകിസ്ഥാന്റെ പ്രാകോപനം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍