ഏറെക്കാലത്തെ ശാന്തതയ്ക്ക് ശേഷം ഗുജറാത്ത് വീണ്ടും വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് തിരിയുകയാണോ എന്ന് സംശയം ജനിപ്പിക്ക രീതിയില്‍ റിപ്പൊര്‍ട്ടുകള്‍ പുറത്തുവരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രത്തിനു സമീപത്തുള്ള ആളെ വെടിവച്ചുകൊലപ്പെടുത്തിയതായാണ് വാര്‍ത്തകള്‍. ഗുജറാത്തിലെ ഖേദ ജില്ലയിലെ നാദിയാദിലാണ് സംഭവം. പ്രദേശത്തെ മുന്‍ കൗണ്‍സിലറായ സാജിദ് വോറയാണ് പൂജാരിയുടെ വെടിയേറ്റ് മരിച്ചത്.
സാജിദ് വോറയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായാണ് വെടിവച്ചതെന്നാണ് പൂജാരി പൊലീസിനൊട് പറഞ്ഞിരിക്കുന്നത്. മെയ് 8 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സാജിദ് വോറ ശനിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ വച്ച് മരിച്ചു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
സംഭവത്തില്‍ രണ്ട് എഫ്‌ഐആര്‍ ആണ് രജിസ്തര്‍ ചെയ്തിരിക്കുന്നത്. ഒന്നില്‍ മോട്ടോര്‍ സൈക്കിള്‍ പാര്‍ക് ചെയ്യുന്നതി സംബന്ധിച്ച തര്‍ക്കത്തിനൊടുവിലാണ് വെടിവപ്പ് നടന്നത് എന്നാണ് കൊല്ലപ്പെട്ടയാളുടെ കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍ ക്ഷേത്രം ആക്രമിക്കാന്‍ എത്തിയപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് വെടിവച്ചത് എന്നാണ് പൂജാരി പറയുന്നത്. അമ്പതോളം പേര്‍ ചേര്‍ന്ന് ക്ഷേത്രം ആക്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്ക് പൂജാരി വെടിവച്ചതാണെന്ന് രണ്ടാമത്തെ എഫ്‌ഐആറില്‍ പറയുന്നു.
സംഭവത്തില്‍ സ്ഥലത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂജാരിയും കുടുംബവും ക്ഷേത്രത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. ഇവരും പ്രദേശവാസികളും തമ്മില്‍ നേരത്തേയും പ്രശ്‌നങ്ങളുണ്ടായിരുന്നു. ക്ഷേത്രത്തിന് നേര്‍ക്ക് നടന്ന ആക്രമണത്തിന്റെ കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്നാണ് പൊലീസ് പറയുന്നത്.