മിഗ് വിമാനങ്ങള്‍ക്ക് പകരമായി ഇന്ത്യന്‍ വ്യോമസേന തദ്ദേശിയമായി വികസിപ്പിച്ച തേജസ് ലൈറ്റ് കോംപാക്ട് ഏയര്‍ക്രാഫ്റ്റ് ഉപയോഗിക്കാന്‍ ഇന്ത്യ.ചോദ്യോത്തരവേളയില്‍ സംസാരിക്കുകവെ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പാരിക്കറാണ് ഈ കാര്യം അറിയിച്ചത്.
മിഗ് വിമാനങ്ങള്‍ക്ക് പകരമായി 0 തേജസ് ലഘു യുദ്ധവിമാനങ്ങള്‍ ഉടന്‍ കമ്മീഷന് ചെയ്യുമെന്ന് പരീക്കര്‍ അറിയിച്ചു.ഇതുകൂടാതെ ഫ്രാന്‍സില്‍ നിന്നും 126 റാഫിള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇത് അന്തിമഘട്ടത്തിലാണെന്നും പരീക്കര്‍ സഭയില്‍ പറഞ്ഞു. 15 ബില്യണ്‍ ഡോളറിന്റെ കരാറാണിത്.